Makkalmaahaathmyam poster

1992 · song 3

Pulariyude Pallakku

Credits

Singer
MG Sreekumar
Lyricist
PK Gopi
Composer
Alex Paul

Lyrics

പുലരിയുടെ പല്ലക്കു വന്നേ അതിലാരു ഗന്ധർവനോ ഇലതകിലു കൊമ്പുകുഴലോടെ...മേളം ഇനിയിവിടെ താ തക്രിതിയോ ഈ ഭൂമി നീളെ നീർമാതളങ്ങൾ പൂമാല നീട്ടുന്ന ഹേമന്തമാണിന്നു പുലരിയുടെ പല്ലക്കു വന്നേ അതിലാരു ഗന്ധർവ്വനോ ഈ മൺകുടിൽ മണിമേടയായ് പൊൻതാരകങ്ങൾക്കു പാട്ടായ് ഇന്നു സന്താന സാഫല്യമോടെ  കാഞ്ചന പൂന്തൊട്ടിലാട്ടാൻ പൂമങ്കമാരോടി വന്നില്ലയോ ഏകാന്ത തീരത്തിലേതോ മാമാങ്ക മേളം മുഴങ്ങി കാണാത്ത പൂരങ്ങളോരോന്നരങ്ങേറി പുലരിയുടെ പല്ലക്കു വന്നേ അതിലാരു ഗന്ധർവ്വനോ മേഘങ്ങളെ മഴനീരു താ ഈ മണ്ണിലീവിണ്ണിലാകെ ഇന്നു വേനൽക്കിനാവുകൽ മാത്രം  മാലാഖ വാഴേണ്ട വീട്ടിൽ വാളോങ്ങി വന്നോരു പോരാടവേ മൂവന്തി ദീപം പൊലിഞ്ഞേ ചീവീട് രാഗം പകർന്നേ ചേരാത്ത വേഷങ്ങളോരോന്നരങ്ങേറി പുലരിയുടെ പല്ലക്കു വന്നേ അതിലാരു ഗന്ധർവനോ ഇലതകിലു കൊമ്പുകുഴലോടെ...മേളം ഇനിയിവിടെ താതക്രിതിയോ ഈ ഭൂമി നീളെ നീർമാതളങ്ങൾ പൂമാല നീട്ടുന്ന ഹേമന്തമാണിന്നു പുലരിയുടെ പല്ലക്കു വന്നേ അതിലാരു ഗന്ധർവ്വനോ ഇലതകിലു കൊമ്പുകുഴലോടെ...മേളം ഇനിയിവിടെ താതക്രിതിയോ

Published by the catalogue editor. Rights remain with the original creators.