1992 · song 2

Paathiraakkili

Credits

Singer
KJ Yesudas
Lyricist
ONV Kurup
Composer
SP Venkitesh

Lyrics

പാതിരാക്കിളി വരൂ പാൽക്കടൽക്കിളീ ഓണമായിതാ തിരുവോണമായിതാ പാടിയാടി വാ പുലർമേടിറങ്ങി വാ പൂവു നുള്ളി വാ മലർ കാവിലൂടെ വാ കാറ്റിലാടുമീ  മുളങ്കാട്ടിനുള്ളിലും ഓണവില്ലൊളി മുഴങ്ങുന്നു പാതിരാക്കിളി വരൂ പാൽക്കടൽക്കിളി ഓണനാളിൽ നീ കഥയൊന്നു ചൊല്ലി വാ താണു വരും മാലാഖപ്പൂഞ്ചിറകോ താഴ്വരയിൽ മന്ദാരപ്പൂനിരയോ പറന്നു വന്നീത്തടങ്ങളിൽ പാടാത്തതെന്തു നീ പുൽത്തുമ്പിൽ തുടിക്കും നീർമുത്തം ചാർത്തീ നിലാവിൻ പാൽത്തുള്ളി തിരയിളകും കടലും നിലാവിലാടവേ ഇതു വഴി (പാതിരാക്കിളി..) മാമലകൾ പൊന്നാട ചാർത്തുകയായി ഏലമണി പൊൻ മാല കോർക്കുകയായ് കിഴക്കുദിച്ചേ നിനക്കൊരാൾ കാർവർണ്ണപ്പൈങ്കിളി ഈ മണ്ണിൻ പഴമ്പാട്ടീണത്തിൽ നീയോ കിനാവിൽ മൂളുന്നൂ കഥ പറയും കിളിയേ പറന്നു പാടി വാ ഇതു വഴി (പാതിരാക്കിളി..) ------------------------------------------------------------

Published by the catalogue editor. Rights remain with the original creators.