Kauravar poster

1992 · song 4

Muthumanithooval

From Kauravar

Credits

Singer
KJ Yesudas
Lyricist
Kaithapram
Composer
SP Venkitesh

Lyrics

മുത്തുമണിത്തൂവൽ തരാം അല്ലിത്തളിരാട തരാം നറുപൂ‍വിതളിൽ മധുരം പകരാൻ ചെറു പൂങ്കാറ്റായ് മെല്ലെ താരാട്ടാ‍ൻ.. എൻ കനവിലൊതുങ്ങും കണ്ണീർക്കുരുവികളേ... കരളിൽ വിളങ്ങി നിൽപ്പൂ ഒരു സൂര്യകാരുണ്യം സായാഹ്നമായ് താലോലമായ്... ഈ സ്നേഹസന്ധ്യയിൽ ജീവന്റെ കൂട്ടിലെൻ താരിളം കിളികളേ... ചേക്കേറുമോ... കനിവാർന്ന രാത്രി വിണ്ണിൽ അഴകിന്റെ പീ‍ലി നീർത്താൻ ഊഞ്ഞാലിടാൻ പൂപ്പാലയിൽ... തിങ്കൾക്കൊതുമ്പിൽ പാലാഴി നീന്താൻ പൊന്നിളം കിളികളേ... കളിയാടി വാ... .

Published by the catalogue editor. Rights remain with the original creators.