Ezhara Ponnana poster

1992 · song 2

Pranayamanthra

Credits

Singer
KJ Yesudas KS Chithra
Lyricist
Kaithapram
Composer
Johnson

Lyrics

പ്രണയമന്ത്ര തുടിയുണർത്താൻ വന്നു നീ പിൻനിലാവിൻ സ്നേഹലയമായ് മാറി നീ ചന്ദ്രലേഖേ നിന്റെ ജാലം കിനാവിൻ സ്വർണരേഖകളായ് എഴുതാം ഞാൻ എഴുതാം ഞാൻ... (പ്രണയമന്ത്ര) രാസകേളീയാമമായീ വൃന്ദാവനമാകെയുണരും വേളയായ് ( രാസകേളീ) സ്വരതംഗിണിയിൽ പൊൻപദാവലിയിൽ പ്രേമമോഹനലീലയിൽ മുഴുകാൻ പോരൂ... നടനം നടനം നൃത്തമധുരനട പകരുമമൃതകലിക ജതികളിൽ ആടാം...നൃത്തമാടാം...  (പ്രണയമന്ത്ര) തകധിമി തക തകധിമി തകജണു താ തകധിമി തക തകധിമി തകജണു താ തകധിമി തക തകധിമി തക തകധിമി  തകധിമി  തകധിമി  തകധിമി തതധീം തധീം കിണതോം താ തതധീം തധീം കിണതോം താ തതധീം തധീം കിണതോം താ എന്റെ ജന്മം ധന്യമാകാൻ വസന്തം പൂ വിടർത്തിയ വേളയിൽ  (എന്റെ) മാഞ്ഞു പോവരുതേ മഞ്ജു പൗരുഷമേ ജീവതന്ത്രികൾ മീട്ടി ഞാൻ പാടാം... പോരൂ... പ്രണയം കവിയും സുലളിതമൊരു കവിതയൊഴുകും അമരജതികളിതിൽ ആടൂ...പ്രിയതോഴീ...   (പ്രണയമന്ത്ര)

Published by the catalogue editor. Rights remain with the original creators.