Puthiya Akasam Puthiya Bhoomi poster

1962 · song 10

Thaamarathumpee Vaa Vaa

Credits

Singer
P Leela KP Udayabhanu
Lyricist
P Bhaskaran
Composer
MB Sreenivasan

Lyrics

താമരത്തുമ്പീ വാ വാ താരാട്ട് പാടാന്‍ വാ വാ.. താളം പിടിക്കാം ഞാന്‍ കരള്‍ തംബുരു മീട്ടാം ഞാന്‍ വാ.. താമരത്തുമ്പീ വാ വാ താരാട്ട് പാടാന്‍ വാ താളത്തിനൊപ്പം ഞാന്‍ തണ്ടു വലിക്കുമ്പോള്‍ വെള്ളിച്ചിലങ്ക കെട്ടി - ചുറ്റും തുള്ളുന്നു പോന്നോളം (2) വാ..  താമരത്തുമ്പീ വാ വാ താരാട്ട് പാടാന്‍ വാ പണ്ടത്തെ പാട്ടുകള്‍ കുഞ്ഞിളം കാറ്റ് ചുണ്ടത്ത് മൂളുന്നതെന്തിനാണാവോ (2) അന്നു നീ പാടിയ പ്രേമസംഗീതം നിന്നെ കണ്ടപ്പോള്‍ ഓര്‍മ്മിച്ചതാവാം വള്ളിക്കുടില്‍ വിട്ട പുള്ളിപ്പിടമാന്‍ വെള്ളാമ്പല്‍ ചോലയില്‍ നോക്കുന്നതെന്തേ എന്നോമല്‍ തോഴി തന്‍ സൌന്ദര്യസാരം കണ്ണാടി നോക്കി പകര്‍ത്തുന്നതാവാം (2) താമരത്തുമ്പീ വാ വാ.. താരാട്ട് പാടാന്‍ വാ വാ.. താളം പിടിക്കാം ഞാന്‍ കരള്‍ തംബുരു മീട്ടാം ഞാന്‍ വാ താമരത്തുമ്പീ വാ.. താരാട്ട് പാടാന്‍ വാ താമരത്തുമ്പീ വാ.. താരാട്ട് പാടാന്‍ വാ താമരത്തുമ്പീ വാ.. താരാട്ട് പാടാന്‍ വാ

Published by the catalogue editor. Rights remain with the original creators.