1992 · song 3

Subhage

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

സുഭഗേ സുഭഗേ നാമിരുവരുമീ സുരഭി സരസ്സിൽ വിരിഞ്ഞൂ ഉഷസ്സോ നീയോ ഉദയേന്ദുകലയോ ഒരു ചുംബനത്തിൽ പൊതിഞ്ഞൂ‍ അന്നെന്നെ ഒരു ചുംബനത്തിൽ പൊതിഞ്ഞൂ (സുഭഗേ..) ആ നിമിഷം മുതലെന്റെ വികാരങ്ങൾ ആപാദ മധുരങ്ങളായി അവയുടെ പുളകോൽഗമങ്ങളിലായിരം അരവിന്ദ മുകുളങ്ങൾ വിടർന്നൂ (സുഭഗേ...) ആ മുഹൂർത്തം മുതലെന്നിലെ മൗനങ്ങൾ ആലാപനീയങ്ങളായി അവയുടെ സ്വരസംഗമങ്ങളിലായിരം ആനന്ദ ഭൈരവികൾ നിറഞ്ഞൂ (സുഭഗേ..)

Published by the catalogue editor. Rights remain with the original creators.