Ennodu Ishtam Koodamo poster

1992 · song 5

Varna vasantham orungiya

Credits

Singer
KJ Yesudas Sujatha Mohan
Lyricist
Kaithapram
Composer
SP Venkitesh

Lyrics

വര്‍ണ്ണ വസന്തം ഒരുങ്ങിയ മണിമലയില്‍ മധു ചന്ദനഗന്ധം അണിഞ്ഞ തരംഗിണിയേ മഴവില്‍പ്പന്തലില്‍ പനിനീര്‍ തെന്നനില്‍ ഇളമഴ പൊഴിയുമൊരാരവമുണരുകയായ് പുതു (വര്‍ണ്ണ വസന്തം ...)   മോഹമുകിലുകള്‍ മെല്ലെയൊഴുകിയ നീലിമയില്‍ വന നീലിമയില്‍ കോടമയിലുകള്‍ പീലി നീര്‍ത്തിയ ചാരുതയില്‍ ലയ ചാരുതയില്‍.. ശൃംഗാര മന്ത്രങ്ങളാല്‍ നിര്‍വേദ രാഗങ്ങളായ് ശൃംഗാര മന്ത്രങ്ങളാല്‍ നിര്‍വേദ രാഗങ്ങളായ് സ്വരമായ് ചിമ്മുന്ന സല്ലാപമായ് ഇളമഴപൊഴിയുമൊരാരവമുണരുകയായ് പുതു (വര്‍ണ്ണ വസന്തം ..)   പ്രേമസംഗമ ഗാനമൊഴുകിയ വീണകളില്‍ മൃദു വീണകളില്‍ മാരകേളിയില്‍ ഓളമിളകിയ മാലിനിയില്‍ വന മാലി‌നിയില്‍ പ്രാണന്റെ പൊന്‍ വേണുവില്‍ നീ തേടും ആരോഹമായ്  പ്രാണന്റെ പൊന്‍ വേണുവില്‍ നീ തേടും ആരോഹമായ് മൊഴിയായ് ചിന്തുന്ന മൗനങ്ങളായ് ഇളമഴപൊഴിയുമൊരാരവമുണരുകയായ് (പുതു വര്‍ണ്ണ വസന്തം ....)

Published by the catalogue editor. Rights remain with the original creators.