Ennodu Ishtam Koodamo poster

1992 · song 3

Kuvalaya mizhiyil

Credits

Singer
KJ Yesudas
Lyricist
Kaithapram
Composer
SP Venkitesh

Lyrics

കുവലയമിഴിയില്‍ കുളിരൊളിയിളകി ചൊടിമലരിതളില്‍ ഹിമകണമുരുകി എന്മനമേതോ കവിതയില്‍ മുഴുകീ നിന്‍ മഞ്ജുമന്ദസ്മിതംമന്ത്രം എന്നെ  തഴുകി... കുവലയമിഴിയില്‍ കുളിരൊളിയിളകി ചൊടിമലരിതളില്‍ ഹിമകണമുരുകി പ്രേമപാരിജാതമണിയാൻ വെണ്ണിലാവില്‍ ഊയലാടാന്‍ സ്വര്‍ഗ്ഗം തെളിയും മായാരാവിലെന്‍ മെയ്യില്‍ പടരാന്‍ രാഗോന്മാദിനി നീ  വന്നൂ... കുവലയമിഴിയില്‍ കുളിരൊളിയിളകി ചൊടിമലരിതളില്‍ ഹിമകണമുരുകി ദേവലോകഗീതകം പാടി രാജയോഗവൈഭവം തൂകി  അമൃതം ചൊരിയാന്‍ സ്നേഹോദാരമെന്‍ സ്വപ്നം നുകരാന്‍ ചേതോഹാരിണി നീ  വന്നൂ... കുവലയമിഴിയില്‍ കുളിരൊളിയിളകി ചൊടിമലരിതളില്‍ ഹിമകണമുരുകി എന്മനമേതോ കവിതയില്‍ മുഴുകീ നിന്‍ മഞ്ജുമന്ദസ്മിതംമന്ത്രം എന്നെ  തഴുകി... കുവലയമിഴിയില്‍ കുളിരൊളിയിളകി ചൊടിമലരിതളില്‍ ഹിമകണമുരുകി

Published by the catalogue editor. Rights remain with the original creators.