1992 · song 2
Kaathirunna Raavu
Credits
- Singer
-
KJ Yesudas
- Lyricist
- Yusufali Kecheri
- Composer
- JM Raju
Lyrics
കാത്തിരുന്ന രാവ് പൂത്ത പൊൻകിനാവ് പ്രേമവെണ്ണിലാവ് ഓമൽപ്പെൺകിടാവ് വിരിയുന്നു മുന്നിൽ സ്വർഗ്ഗം മതിയിനി നാണംവരുമീ വനക്കിളിയേ മധുവിധുവല്ലേ അണയൂ കളമൊഴിയേ
കാത്തിരുന്ന രാവ് പൂത്ത പൊൻകിനാവ് പ്രേമവെണ്ണിലാവ് ഓമൽപ്പെൺകിടാവ്
മൊഞ്ചത്തിപ്പെണ്ണേ നീയെൻ കണ്ണിൻമണിയായി ഖൽബിനുള്ളിൽ മുഴങ്ങിയല്ലോ ബിസ്മില്ലാ ശഹനായി
പെരുന്നാൾ പിറയായി മുഹബത്തിൻ തളിരായി
മാപ്പിളപ്പാട്ടണിയും തേനലയായ് നീ വരുമെന്നിനി മുല്ലപ്പൂമുഖം ഒന്നു കണ്ടാട്ടേ
കാത്തിരുന്ന രാവ് പൂത്ത പൊൻകിനാവ് പ്രേമവെണ്ണിലാവ് ഓമൽപ്പെൺകിടാവ്
കണ്മണി സഞ്ചരിച്ചാൽ പുഞ്ചിരിക്കും പാദസ്വരം കാവ്യമയമാക്കിയുള്ളം കല്യാണനാദസ്വരം
കടമിഴിക്കറുപ്പും കവിളിണത്തുടുപ്പും
എന്തേ ദിനരാത്രങ്ങൾ നെയ്തെടുക്കുന്നു വരു മെല്ലെ നീ ചെല്ലമേനി ഞാൻ ഒന്നു പൂണ്ടാട്ടേ
കാത്തിരുന്ന രാവ് പൂത്ത പൊൻകിനാവ് പ്രേമവെണ്ണിലാവ് ഓമൽപ്പെൺകിടാവ്
Published by the catalogue editor. Rights remain with the original creators.