Ayalathe Adheham poster

1992 · song 2

Swantham Nizhalumaay

Credits

Singer
KJ Yesudas
Lyricist
Kaithapram
Composer
Perumbavoor G Ravindranath

Lyrics

സ്വന്തം നിഴലുമായ് ഞാനാടാം നാടകം അഴകിൽ സ്വയം മറന്നോടി അകലും സഖീ നിലാക്കോടി തേടും തോഴീ വരില്ലയോ സ്നേഹം തുളുമ്പും സംഗീതമോടെന്റെ (സ്വന്തം നിഴലുമായ്..) തെളിയും ദീപജാലം നൽകീ ഭാവുകം ഒഴുകും പ്രണയഭാവം അരുളീ സാന്ത്വനം (2) സ്വർഗ്ഗം താണിറങ്ങും രംഗഭൂവിൽ നീ വരൂ സ്വപ്നം നീയുരുമ്മും നീലരാവിൻ വാടിയിൽ (സ്വന്തം നിഴലുമായ്..) ഒരു നാൾ ഓമലേ ഞാൻ തളരും വേളയിൽ കനിവിൻ ഹൃദയ താളം നൽകാൻ വന്നു നീ (2) ഇന്നെൻ രാഗശില്പം തിരയുണർത്തും രാത്രിയിൽ കനവിൻ ജന്യരാഗം പെയ്തിറങ്ങും വേദിയിൽ (സ്വന്തം നിഴലുമായ്..)

Published by the catalogue editor. Rights remain with the original creators.