1962 · song 1
Aasha Than Poonthen
Credits
- Singer
- Jamuna Rani
- Lyricist
- P Bhaskaran
- Composer
-
MB Sreenivasan
Lyrics
ആശ തൻ പൂന്തേൻ അറിയാതെ മോന്തി ഞാൻ (2)
ആനന്ദ ലഹരിയിൽ അറിയാതെ നീന്തി ഞാൻ
കാലിടറി കാലിടറി വീഴുമോ - ഞാൻ
കാലിടറി ഇടറി വീഴുമോ ഞാൻ
(ആശ തൻ ..)
മനോരാജ്യപൂങ്കാവിൽ മലരായി പൊന്തി ഞാൻ
മലരായി പൊന്തി ഞാൻ
കൈകൊള്ളാൻ ആളില്ല പൂനുള്ളാൻ ആളില്ല
പൂവുനുള്ളാൻ ഓടിവരൂ പൂജാരീ
ഒരു പുതിയ ലോകം കാട്ടി തരും പൂക്കാരി
(ആശ തൻ ..)
പൂങ്കാറ്റിൻ ഊഞ്ഞാലിൽ മെല്ലേ മെല്ലേ ആടി ഞാൻ (2)
വണ്ടുകളെ കണ്ടു ഞാൻ വ്യാമോഹം കൊണ്ടു ഞാൻ (2)
സങ്കൽപവേളയിൽ സംഗീതം മീട്ടി ഞാൻ
മതി മതി ഇനി മനക്കോട്ടകൾ മലരേ നീ മറന്നാലും
(ആശ തൻ ..)
Published by the catalogue editor. Rights remain with the original creators.