1991 · song 2

Aadyavasanthame

Credits

Singer
KS Chithra
Lyricist
Kaithapram
Composer
Raveendran

Lyrics

ആദ്യവസന്തമേ ഈ മൂകവീണയിൽ ഒരു ദേവഗീതമായ് നിറയുമോ ആദ്യവർഷമേ തളിരില തുമ്പിൽ ഒരു മോഹബിന്ദുവായ് കൊഴിയുമോ ആദ്യവസന്തമേ ഈ മൂകവീണയിൽ ഒരു ദേവഗീതമായ് നിറയുമോ ഏഴഴകുള്ളൊരു വാർമയിൽപേടതൻ സൗഹൃദ പീലികളോടെ മേഘപടം തീർത്ത വെണ്ണിലാ കുമ്പിളിൽ സാന്ത്വന നാളങ്ങളോടെ ഇതിലേ വരുമോ.... ഇതിലേ വരുമോ.... രാവിന്റെ കവിളിലെ മിഴിനീർപൂവുകൾ പാരിജാതങ്ങളായ് മാറാൻ ആദ്യവസന്തമേ ഈ മൂകവീണയിൽ ഒരു ദേവഗീതമായ് നിറയുമോ പൊന്നുഷസന്ധ്യതൻ ചിപ്പിയിൽ വീണൊരു വൈഡൂര്യ രേണുവെ പോലെ താരിളം കൈകളിൽ ഇന്ദ്രജാലങ്ങളാൽ മംഗള ചാരുതയേകാൻ ഇതിലെ വരുമോ.... ഇതിലേ വരുമോ.... അണയുമീ ദീപത്തിൻ കാണാംഗുരങ്ങളിൽ സ്നേഹതന്തുക്കളായ് അലിയാൻ ആദ്യവസന്തമേ ഈ മൂകവീണയിൽ ഒരു ദേവഗീതമായ് നിറയുമോ ആദ്യവർഷമേ തളിരില തുമ്പിൽ ഒരു മോഹബിന്ദുവായ് കൊഴിയുമോ

Published by the catalogue editor. Rights remain with the original creators.