1991 · song 3

Thankavilakkaanamma

Credits

Singer
MG Sreekumar Bhavana Radhakrishnan Baby Kavitha Master Jayaram
Lyricist
Kaithapram
Composer
Sunil Bhaskar

Lyrics

തങ്കവിളക്കാണമ്മ - നെഞ്ചിലെ  മന്ത്രക്കനിവാണമ്മ...അമ്മ ഉദയക്കതിരു നിറച്ചൊരു സ്വര്‍ഗ്ഗ- പ്പൂങ്കുടമാണെന്നമ്മ...അമ്മാ തങ്കവിളക്കാണമ്മ - നെഞ്ചിലെ  മന്ത്രക്കനിവാണമ്മ...അമ്മ അമ്മതന്‍ പൂപ്പിറന്നാളിന്ന് ഇന്നന്നപൂർണ്ണേശ്വരി വരവുണ്ട് ഏഴരപ്പൊന്നാനക്കാഴ്ചയുണ്ട് ഉള്ളില്‍ ഗോശാലകൃഷ്ണന്റെ കേളിയുണ്ട് മുറ്റത്തെക്കുമ്മേല്‍ ഒപ്പനയില്‍ ഓശാനപ്പാട്ടിന്റെ ഈരടിയില്‍ തുള്ളിത്തുടിക്കുന്ന പൈതങ്ങളില്‍ മംഗളമേകുന്ന മേളമുണ്ട് താലീപ്പീലി പാടിത്തരും പായസം കോരിത്തരും - അമ്മ താലീപ്പീലി പാടിത്തരും പായസം കോരിത്തരും അമ്പിളിമാമന്റെ കൊമ്പില്ലാക്കൊമ്പനെ കൈയിലെടുത്തു തരും ചിന്ദൂരക്കുറി തൊട്ടുതരും പട്ടുറുമാല്‍ തുന്നിത്തരും -അമ്മ ചിന്ദൂരക്കുറി തൊട്ടുതരും പട്ടുറുമാല്‍ തുന്നിത്തരും ഉമ്മയൊരായിരം പൂങ്കവിളില്‍ തന്നു കൊതിപ്പിക്കും (തങ്കവിളക്കാണമ്മ...) ഓരോ കാലടിച്ചോടിലും സംഗീത- ധാരാ വീചികളോര്‍മ്മച്ചിന്തായ് ഓരോ പുഞ്ചിരിപ്പൂവിലും ജീവിത- ചെമ്പനീര്‍ തുള്ളികള്‍ കണതുറക്കാന്‍ ആയിരം പൗർണ്ണമി കാണുവോളം അമ്മയ്ക്കായുരാരോഗ്യങ്ങള്‍ നല്‍കേണം ദൈവം നല്‍കേണം ഇനിയും ജന്മമുണ്ടെങ്കിലെന്നമ്മതന്‍ ഓമനയായ് ഞാന്‍ പിറക്കേണം (തങ്കവിളക്കാണമ്മ...)

Published by the catalogue editor. Rights remain with the original creators.