1991 · song 2

Unni vaavavo

Credits

Singer
KS Chithra
Lyricist
Kaithapram
Composer
Mohan Sithara

Lyrics

ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ (3) നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ (2) കൈയിൽ പൂഞ്ചേലാടാലോ ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ ഉണ്ണീ വാവാവോ വാവേ വാവാവോ മുകിലമ്മേ മഴവില്ലുണ്ടോ മയിലമ്മേ തിരുമുടിയുണ്ടോ പൊന്നുണ്ണിക്കണ്ണനു സീമനി കണികാണാൻ മെല്ലെ പോരൂ അല ഞൊറിയും പൂങ്കാറ്റേ അരമണിയും ചാർത്തി വരൂ എന്നുണ്ണിക്കണ്ണനുറങ്ങാൻ വാവാവോ പാടി വരൂ വാവാവോ പാടി വരൂ ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ ഉണ്ണീ വാവാവോ വാവേ വാവാവോ ഒരു കണ്ണായ് സൂര്യനുറങ്ങ് മറു കണ്ണായ് തിങ്കളുറങ്ങ് തൃക്കൈയിൽ വെണ്ണയുറങ്ങ് മാമൂണിനു ഭൂമിയൊരുങ്ങ് തിരുമധുരം കനവിലുറങ്ങ് തിരുനാമം നാവിലുറങ്ങ് എന്നുണ്ണിക്കണ്ണനുറങ്ങാൻ മൂലോകം മുഴുവനുറങ്ങ് മൂലോകം മുഴുവനുറങ്ങ് ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ (2) നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ (2) കൈയിൽ പൂഞ്ചേലാടാലോ ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ ഉണ്ണീ വാവാവോ വാവേ വാവാവോ

Published by the catalogue editor. Rights remain with the original creators.