Neelagiri poster

1991 · song 5

Ponnarali

From Neelagiri

Credits

Singer
KS Chithra MG Sreekumar
Lyricist
PK Gopi
Composer
MM Keeravani

Lyrics

പൊന്നരളി കൊമ്പിലേ കുയിലേ പറയൂ നിന്റെ ഉള്ളു നിറയേ പ്രണയമോ ഈ മൌന മുത്തങ്ങളാരോമലേ ഒളിച്ചു വെക്കുന്നു ഞാൻ നിനക്കു കൈമാറുവാൻ (പൊന്നരളി...) ഈ മൃദു ഹിമ മലരിതൾ വിതറുന്ന നേരങ്ങളിൽ നേർത്തൊരു സ്വര മധുരിമ ഒഴുകുന്ന തീരങ്ങളിൽ ആത്മാവിലേകാന്ത മന്ദാകിനീ ആലോലമാടുന്ന വൃന്ദാവനം സ്മരണയിൽ ഉണരാൻ നിർവൃതി നുണയാൻ എനിക്കു നീ നൽകുമോ ഒരിറ്റു സ്നേഹാമൃതം (പൊന്നരളി..) ഈ പുതു പുതു മഴയുടെ കുളിരിന്റെ ആലിംഗനം ഈ,,, മിഴിയിണയുടെ ശൃംഗാര സങ്കീർത്തനം ഞാനോമനിക്കുന്ന പൊൻ മോതിരം നീ സ്വീകരിക്കുന്നോരീ വേളയിൽ ഹൃദയവികാരം പകരുമൊരഴകിൽ നിനക്കു നൽകുന്നിതാ നിറഞ്ഞ സ്നേഹാമൃതം(പൊന്നരളി..)

Published by the catalogue editor. Rights remain with the original creators.