1950 · song 1
Aanandamaanaake
Credits
- Singer
- P Leela Augustine Joseph CS Radhadevi Janamma David
- Lyricist
-
Abhayadev
- Composer
- V Dakshinamoorthy A Ramarao
Lyrics
ആനന്ദമാണാകെ ആമോദമാണാകെ
ആനന്ദമാണാകെ ആമോദമാണാകെ
ശ്യാമളമാണെങ്ങും കോമളമാണെങ്ങും
ആനന്ദമാണാകെ ആമോദമാണാകെ
കായ്കനികൾ തിങ്ങും മാമരമാണെങ്ങും
ഹാ സുരശോഭമശേഷം മധുവാസരഭാസുരദേശം
ആനന്ദമാണാകെ ആമോദമാണാകെ
പ്രേമവാഹിനി ചോലാ... കുളിർചോലാ
പ്രേമവാഹിനി ചോലാ... കുളിർചോലാ
ഗാനലീനരസലീലാ.. ലോലാ
പാവനമേ സുഖദേശം.. പൂവനമേ ശുഭദേശം
യത്നം വിതച്ചാൽ രത്നം കതിർക്കും പാടം
രത്നം കതിർക്കും പാടം
യത്നം വിതച്ചാൽ രത്നം കതിർക്കും പാടം
രത്നം കതിർക്കും പാടം
യത്നം വിതച്ചാൽ രത്നം കതിർക്കും പാടം
രത്നം കതിർക്കും പാടം
പാടം കൃഷീവലമാടം
പാടം കൃഷീവലമാടം
സ്വർഗ്ഗീയശാന്തികവാടം സുഖവാടം
യത്നം വിതച്ചാൽ രത്നം കതിർക്കും പാടം
രത്നം കതിർക്കും പാടം
തൊഴിൽ ചെയ്തു വയർപോറ്റുന്ന നരനാരീ... നാരി
നിജനാട്ടിന്നലങ്കാരി
സൌഭാഗ്യസുന്ദരദേശം.. ശുഭദേശം
യത്നം വിതച്ചാൽ രത്നം കതിർക്കും പാടം
രത്നം കതിർക്കും പാടം
Published by the catalogue editor. Rights remain with the original creators.