1991 · song 2
Ponnaavani vettam
Credits
- Singer
-
KJ Yesudas
Chorus
- Lyricist
-
ONV Kurup
- Composer
- Mohan Sithara
Lyrics
പൊന്നാവണിവെട്ടം തിരുമുറ്റം മെഴുകുന്നു
മന്ദാരത്തൂനിഴലവിടെ കളം വരയ്ക്കുന്നു
കൈയ്യിൽ പൂക്കുല തുള്ളി തുള്ളി
കളത്തിലാടുവതാരോ(2)
എൻ കുളിരമ്പിളി നീയാരാരോ (പൊന്നാവണി...)
പാൽക്കരിമ്പിൻ തണ്ടുകളാൽ
കാവടി കെട്ടും കാറ്റേ (2)
പാത്തു പതുങ്ങിപ്പോകാൻ വയ്യല്ലോ നിൻ
ഓട്ടു ചിലമ്പുകൾ ചിരിച്ചു തുള്ളുമ്പോൾ
പൂവും പൂത്തുമ്പികളും ഹാ ആ..ആ (2)
നീ വന്നതറിഞ്ഞല്ലോ (2) (പൊന്നാവണി...)
തേൻ കുറിഞ്ഞിപ്പാട്ടുകൾ നീ
തേകി നനയ്ക്കുന്നെൻ നെഞ്ചിൽ (2)
ആറ്റുവക്കിലെയല്ലിമലർക്കാവിൽ പുതു
ഞാറ്റുവേലപ്പുകിലിനു കൊടിയേറ്റ്
കാവും കതിരോലകളും ഹാ ഓ..ഓ. (2)
കൈ നീട്ടി വിളിക്കുന്നൂ (2) (പൊന്നാവണി...)
-----------------------------------------------------
Published by the catalogue editor. Rights remain with the original creators.