Laila Majnu poster

1962 · song 11

Snehathin Kaananacholayil

Credits

Singer
P Leela
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

സ്നേഹത്തിൻ കാനനച്ചോലയിൽ ദാഹിച്ചു ദാഹിച്ചു ചെന്നു ഞാൻ (2) ആശിച്ചു നീട്ടിയ കുമ്പിളിൽ ആഴക്കു കണ്ണീർ മാത്രമോ  സ്നേഹത്തിൻ കാനനച്ചോലയിൽ ദാഹിച്ചു ദാഹിച്ചു ചെന്നു ഞാൻ മഹിയിലെൻ സങ്കല്പമാലയാൽ മണിവീണ മീട്ടിയ ഗായകാ (2) പ്രാണൻ പിടഞ്ഞിങ്ങു വീണു പോയ് പാടാൻ കൊതിച്ച നിൻ പൂങ്കുയിൽ  സ്നേഹത്തിൻ കാനനച്ചോലയിൽ ദാഹിച്ചു ദാഹിച്ചു ചെന്നു ഞാൻ ഇന്നോളമെന്റെ ജീവനിൽ പൊൻ തിരി കത്തിച്ച താരമേ (2) ഓടക്കുഴൽ പൊട്ടി വീണു പോയ് പാടാൻ കൊതിച്ച നിൻ പൂങ്കുയിൽ (2) സ്നേഹത്തിൻ കാനനച്ചോലയിൽ ദാഹിച്ചു ദാഹിച്ചു ചെന്നു ഞാൻ

Published by the catalogue editor. Rights remain with the original creators.