Laila Majnu poster

1962 · song 10

Premamadhumaasa Vanathile

Credits

Singer
P Leela KP Udayabhanu
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

വിരിഞ്ഞമലരേ നീ വിധിയുടെ കാറ്റില്‍  പാറി ദൂരെ പോകയോ....  പ്രേമ മധുമാസവനത്തിലെ - മലര്‍  വള്ളിക്കുടില്‍ വിട്ടു മാനത്തു മറഞ്ഞൊരു മലരേ തേടി വരുന്നുണ്ട് പൂമ്പാറ്റ പുറകേ വിധിയാകും കൊടും കാറ്റില്‍  വിരഹത്തിന്‍ കൊടും ചൂടില്‍ പറക്കുന്നു ലൈലതന്‍ ദേഹം - പക്ഷേ നിനക്കുള്ളതല്ലയോ ഹൃദയം കൂട്ടിലെയിണക്കിളി കിനാവും  കണ്ടുറങ്ങുമ്പോള്‍ ഇരുട്ടിലേയ്ക്കോടിയ കുയിലേ - നിന്നെ ഇനിയെന്നു കാണുമെന്‍ ലൈലേ ഇനിയെന്നു കാണുമെന്‍ ലൈലേ പ്രേമ മധുമാസവനത്തിലെ - മലര്‍  വള്ളിക്കുടില്‍ വിട്ടു മാനത്തു മറഞ്ഞൊരു മലരേ തേടി വരുന്നുണ്ട് പൂമ്പാറ്റ പുറകേ പിരിയട്ടേ ശരീരങ്ങള്‍  മൃതി വന്നു വിളിച്ചാലും പിരിയാത്ത ഹൃദയങ്ങള്‍ ഇല്ലേ - അവയില്‍ അനുരാഗമണിദീപമില്ലേ വിധിയാകും കൊടും കാറ്റില്‍  വിരഹത്തിന്‍ കൊടും ചൂടില്‍ പറക്കുന്നു ലൈലതന്‍ ദേഹം - പക്ഷേ നിനക്കുള്ളതല്ലയോ ഹൃദയം

Published by the catalogue editor. Rights remain with the original creators.