Kizhakkunarum Pakshi poster

1991 · song 1

Arunakirana

Credits

Singer
KJ Yesudas KS Chithra Chorus
Lyricist
Konniyoor Bhas
Composer
Raveendran

Lyrics

സരിമ... സരിമധ... ആ... രിരിസധ... ആ... അ... അ... അരുണകിരണമണിയുമുദയമതിലുതിർന്നു സാ‍മസംഗീതം ചരണ ചരണപങ്കജങ്ങൾ തേടിയലയുന്നു പ്രേമസായൂജ്യം അസിതലസിതലാസ്യം സരസമധുരം സുമശരങ്ങളെയ്‌തു അമൃതപുളിനം പ്രണയഭരിതരാഗം ഹൃദയതരളം.... മലർനികുഞ്ജമായി ഹരിതഭുവനം..... അനുപമസ്വരജതി - അതിലൊരു നിർവൃതി നീ വാ മോഹമേയുണരു നീ മനോജ്ഞമാം മേഘരാഗമലർമഴയിൽ ഗാനമേ അണിയു നീ പദാഞ്ജലി നാദഭൈരവിയിലൊരുകണമായ് മദനഭരം സ്വരസദനം - മമസദനം തവഹൃദയം അസുലഭ മധുമൊഴി നിറകതിരൊളിയായ്, നീ വാ സ്നേഹമേ നിറയുമോ നിതാന്തമായീണമാർന്ന സ്വരഗതിയിൽ ഭാവമേ ഉണരുമോ അനാരതം താളരാഗശ്രുതിരതിയായ് നിറമണിയും ഗഗനപഥം - ഗിരിശിഖരം കനകമയം സുരഭില മലരൊളി ചൊരിയുകയായ് ഞാൻ, നീ വാ (അരുണകിരണ)

Published by the catalogue editor. Rights remain with the original creators.