Kilukkam poster

1991 · song 1

Kilukilppambaram

From Kilukkam

Credits

Singer
MG Sreekumar Chorus
Lyricist
Bichu Thirumala
Composer
SP Venkitesh

Lyrics

കിലുകിൽ പമ്പരം തിരിയും മാനസം അറിയാതമ്പിളീ മയങ്ങൂ വാ വാവോ ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം പനിനീർ ചന്ദ്രികേ ഇനിയീ പൂങ്കവിൾ കുളിരിൽ മെല്ലെ നീ  തഴുകൂ വാ വാ വോ ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം മേടമഞ്ഞും മൂടുമീ കുന്നും പൊയ്കയും പാൽ നിലാവിൻ ശയ്യയിൽ മയങ്ങും വേളയിൽ താളം പോയ നിന്നിൽ മേയും നോവുമായ് താനേ വീണുറങ്ങൂ  തെന്നൽ കന്യകേ താരകങ്ങൾ തുന്നുമീ രാവിൻ മേനാവിൽ ഉം ഉം ചാഞ്ചക്കം...ഉം ഉം ചാഞ്ചക്കം (കിലുകിൽ...) ഏതു വാവിൻ കൗതുകം മിഴിയിൽ വാങ്ങി നീ ഏതു പൂവിൻ സൗരഭം തനുവിൽ താങ്ങി നീ താനേ നിന്റെ ഓർമ്മ തൻ ചായം മാഞ്ഞതോ കാലം നെയ്ത ജാലമോ മായാജാലമോ തേഞ്ഞു പോയ തിങ്കളേ വാവോ വാവാവോ ഉം ഉം ചാഞ്ചക്കം...ഉം ഉം ചാഞ്ചക്കം (പനിനീർ...)

Published by the catalogue editor. Rights remain with the original creators.