1991 · song 2

Thenmullukal

Credits

Singer
P Jayachandran
Lyricist
Sreekumaran Thampi
Composer
Raveendran

Lyrics

ആ.... തേന്‍‌മുള്ളുകള്‍ സ്മരണകള്‍ തേന്‍‌മുള്ളുകള്‍ അവയുടെ മധുരിമ നുകരുക മുറിവുകള്‍ പകരുക അരുണിമ പുല്‍കുക നീ തോഴീ നീലവാനം ഹേമവര്‍ണ്ണമണിവത് വാസരാഗ്നി പൊലിയും ദുഃഖവേദിയില്‍ തേന്‍‌മുള്ളുകള്‍ സ്മരണകള്‍ തേന്‍‌മുള്ളുകള്‍ പൊന്നും പൂവുകളും കൊഴിയും സന്ധ്യകളിലൊന്നായി നാം - പ്രിയസഖീ ചിറകടച്ചു പുഴയൊഴുകും ചന്ദ്രികയില്‍ വിടചൊല്ലി നാം - വിരഹിണീ ഒരു ചെറുകിളിയുടെ ഹൃദന്തവേദന ഉരുകിയ ഗാനം തുളുമ്പവേ ഉയിരാനകലാന്‍ കഴിയാത്തവര്‍ നമ്മള്‍ (തേന്‍‌മുള്ളുകള്‍...) വാനവീണകളില്‍ ദേവഗീതികകള്‍ പൂക്കുന്നുവോ - പ്രിയസഖീ കൂരിരുട്ടിലൊരു താരമെന്‍ നിളയെ തഴുകുന്നുവോ - അനുപമ- മൊരു മൃദു ചുംബനമണിഞ്ഞു മുള്ളുകള്‍ നറുമലരുകളായ് വിടര്‍ന്നുവോ കനവും കനലും പകരുന്നിതു പ്രണയം (തേന്‍‌മുള്ളുകള്‍...)

Published by the catalogue editor. Rights remain with the original creators.