1991 · song 1

Chellappoove Nin Chundil

From Kadamkadha

Credits

Singer
MG Sreekumar Arundhathi
Lyricist
Jimmi
Composer
Aji Sharas

Lyrics

ചെല്ലപ്പൂവേ നിൻ ചുണ്ടിൽ കതിരിട്ട സൗരഭം  കാമനയിൽ കണ്ടു കോരിത്തരിച്ചു പോയി ചെല്ലപ്പൂവേ നിൻ ചുണ്ടിൽ കതിരിട്ട സൗരഭം   കാമനയിൽ കണ്ടു കോരിത്തരിച്ചു പോയി മിഴികളിലാകെ മൃദുലപതംഗം  സ്മൃതിപദമാകെ മധുരതരംഗം  അനുഭൂതികളിൽ ചടുലവികാരം  അന്തരംഗത്തിൽ പരിരംഭണങ്ങൾ ചെല്ലപ്പൂവേ നിൻ ചുണ്ടിൽ കതിരിട്ട സൗരഭം  കാമനയിൽ കണ്ടു കോരിത്തരിച്ചു പോയി പോകും മഴമേഘച്ചാർത്തിൽ  ശാലീനയൗവ്വനം തളിരണിയുമ്പോൾ പോകും മഴമേഘച്ചാർത്തിൽ  ശാലീനയൗവ്വനം തളിരണിയുമ്പോൾ  കുറുനിര പുളകിതയായി നിൽക്കുമ്പോൾ  കാതരയാം മമസഖി അരികിലെത്തി ചെല്ലപ്പൂവേ നിൻ ചുണ്ടിൽ കതിരിട്ട സൗരഭം  കാമനയിൽ കണ്ടു കോരിത്തരിച്ചു പോയി മാറിൽ കളഭച്ചാർത്തിൻ ഗന്ധം  ദേവികേ നീയൊരു താരകയായി മാറിൽ കളഭച്ചാർത്തിൻ ഗന്ധം ദേവാ നീയൊരു താരകമായി  ഏതോ വരം കാത്തുനിൽക്കുന്നു  ഏഴിലംപാല പൂമാല തരാൻ (പല്ലവി) ചെല്ലപ്പൂവേ നിൻ ചുണ്ടിൽ കതിരിട്ട സൗരഭം  കാമനയിൽ കണ്ടു കോരിത്തരിച്ചു പോയി

Published by the catalogue editor. Rights remain with the original creators.