Godfather poster

1991 · song 2

Neerppalunkukal [D]

From Godfather

Credits

Singer
MG Sreekumar Sujatha Mohan
Lyricist
Bichu Thirumala
Composer
S Balakrishnan

Lyrics

നീർപ്പളുങ്കുകൾ ചിതറി വീഴുമീ നിമിഷസാഗരം ശാന്തമാകുമോ അകലെയകലെ എവിടെയോ നോവിൻ അല ഞൊറിഞ്ഞുവോ (നീർപ്പളുങ്കുകൾ...) നീലമേഘമേ നിന്റെയുള്ളിലെ നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ കണ്ണുനീർക്കണം കന്മദങ്ങളായ് കല്ലിനുള്ളിലും ഈറനേകിയോ തേങ്ങുമ്പോഴും തേടുന്നു നീ വേഴാമ്പലിൻ കേഴും മനം ഏതേതോ കനവിന്റെ കനിവിന്റെ തീരങ്ങളിൽ നോവിൻ തിര മുറിഞ്ഞുവോ  (നീർപ്പളുങ്കുകൾ...) പിൻ നിലാവുമായ് മാഞ്ഞ പഞ്ചമി രാക്കിനാവിൽ നീ യാത്രയാകയോ നീന്തി നീന്തി നിൻ പാൽ നയമ്പുകൾ പാതി തേഞ്ഞതും നീ മറന്നുവോ ശശികാന്തമായ് അലിയുന്നു നിൻ ചിരിയുണ്ണുവാൻ കിളിമാനസം ഓരോരോ കരിമേഘ നിഴലായ് മൂടുന്നുവോ രാവിൻ മിഴി നനഞ്ഞുവോ  (നീർപ്പളുങ്കുകൾ...)

Published by the catalogue editor. Rights remain with the original creators.