Kannum Karalum poster

1962 · song 7

Thirumizhiyaale

Credits

Singer
P Leela
Lyricist
Vayalar
Composer
MB Sreenivasan

Lyrics

തിരുമിഴിയാലേ തിരയുവതാരേ തീര്‍ത്ഥയാത്രക്കാരാ - ദേവാ തീര്‍ത്ഥയാത്രക്കാരാ തിരുമിഴിയാലേ തിരയുവതാരേ തീര്‍ത്ഥയാത്രക്കാരാ ഒന്നാം കടലില്‍ പാല്‍ക്കടലില്‍ ഒരു മരതകമണിയറയില്‍ (2) ജലദേവതമാര്‍ തന്‍ നടുവില്‍ വിടര്‍ന്നവള്‍ ഞാന്‍ വളര്‍ന്നവള്‍ ഞാന്‍ (2) തിരുമിഴിയാലേ തിരയുവതാരേ തീര്‍ത്ഥയാത്രക്കാരാ പാര്‍വ്വണചന്ദ്രിക കാണാത്ത കാവിലെ - പാതിരാപ്പൂക്കള്‍ ചൂടിച്ചു സാഗരകന്യകള്‍ സംഗീതറാണികള്‍ സപ്തസ്വരങ്ങള്‍ പാടിച്ചു പുഷ്യരാഗ പൂപ്പാലികയില്‍ പുതിയ പുളകപ്പൂക്കളോടേ പരശുരാമനു ദാനം നല്‍കി പാല്‍ക്കടലമ്മ – എന്നെ പാല്‍ക്കടലമ്മ ഓമല്‍കുമാരികേ വരൂ കേരളമെന്നു നിനക്കു പേരിട്ടു ഞാന്‍ നിന്‍ കളിത്തോഴികള്‍ തുള്ളിക്കളിക്കുന്നു വിന്ധ്യഹിമാചല സഹ്യസാനുക്കളില്‍ ഭാരതത്തിന്റെ ആ പൊന്‍മക്കളോടൊത്തു ചേരുക നീ ചിരം വാഴുക വത്സലേ....  വത്സലേ....

Published by the catalogue editor. Rights remain with the original creators.