1991 · song 2

Vellipadavirangi Varu

Credits

Singer
KS Chithra MG Sreekumar
Lyricist
Kaithapram
Composer
Johnson

Lyrics

വെള്ളിപ്പടവിറങ്ങി വരൂ വേളിക്കോടിയണിഞ്ഞു വരൂ  അണയൂ വിലാസ രജനീ...അണയൂ നീ  നിന്നെയെതിരേൽക്കാൻ എൻ മാനസം  രതിലോലലോലമായിതാ (വെള്ളിപ്പടവിറങ്ങി) പാൽനുരയാൽ പുഞ്ചിരി തൂകി അലകടലിൻ സ്നേഹം  തളിരിലയാൽ മെല്ലെ തഴുകി കുളിർകാറ്റ് (പാൽനുരയാൽ) പൂവണിയുമാശകളാൽ പ്രേമലതയുണരുകയായ്  പൊൻമുളയിൽ ആരോ തേടും സംഗീതത്തിൻ ആരോഹണങ്ങൾ മായാലോകം തീർത്തൂ എൻ മാനസം  രതിലോലലോലമായിതാ (വെള്ളിപ്പടവിറങ്ങി) ലാലാലാലാ....ലാലാലാലാ.... പുതുമഴതൻ ശ്രീരഞ്ജിനിയായ് മണിമുകിലിൻ പ്രണയം  വരവേൽപ്പിൻ പദമുരിയാടി തേനരുവീ (പുതുമഴ) കാമനകൾ ഉലയുകയായ് ഭാവനയിതലിയുകയായ്  പൂവനിയിലാനന്ദത്തിൻ വർണ്ണത്തൂവൽ വാരിത്തൂകി  നീലാകാശം ദൂരെ എൻ മാനസം രതിലോലലോലമായിതാ  (വെള്ളിപ്പടവിറങ്ങി)

Published by the catalogue editor. Rights remain with the original creators.