1991 · song 3

Mukile

From Bhoomika

Credits

Singer
KJ Yesudas KS Chithra Chorus
Lyricist
PK Gopi
Composer
Raveendran

Lyrics

മുകിലേ.... മുകിലേ നീ മൂളിയ രാഗം പൂങ്കാറ്റും ഞാനും പാടി കേവഞ്ചിപ്പടിയിലിരിക്കണ ചെല്ല- ക്കിളിയുടെ നെഞ്ചിലെ മോഹമിതേ മൂവന്തിപ്പടവിലിരിക്കണ കന്നി- ക്കിളിയുടെ ചുണ്ടിലെ ഈണമിതേ (മുകിലേ) വർണ്ണപ്പൂക്കൾ ഈ പുഴയോരത്ത് വിടരും നേരം ചിറകും വീശി നീ വാ വാ തീരങ്ങൾ മാടിവിളിക്കേ ഓളങ്ങൾ ഓടി വരവായ് (വർണ്ണ) മുറ്റത്തെ മുല്ലയ്‌ക്കും മോഹം ഒരു മംഗല്യപ്പൂ ചൂടിയാടാൻ കയ്യെത്താ ദൂരത്തെ നക്ഷത്രം ചുംബിയ്‌ക്കാനെത്തുന്നതാരേ (വർണ്ണ)

Published by the catalogue editor. Rights remain with the original creators.