Amina Tailors poster

1991 · song 4

Medappularipparavakale

Credits

Singer
MG Sreekumar
Lyricist
Kaithapram
Composer
Raghu Kumar

Lyrics

മേടപ്പുലരി പറവകളേ  ചിറകണിയും തനിമകളേ ഇതിലേ വരൂ ഇതിലേ വരൂ സ്നേഹതീരം മരതകമണിയും ഗ്രാമഭൂമിയിലൊഴുകി വരൂ (മേടപ്പുലരി...) ഞാറ്റുവേല കുളിരലിയും മഞ്ഞിൻ കോടികളണിയാം ചെന്തെങ്ങിൻ ഇളനീർ നുണയാം മലയാള പനിനീരണിയാം പച്ചോലക്കുടിലിൽ ഇടം നൽകാം (ഞാറ്റുവേല..) പാൽക്കുടങ്ങളുമേന്തി വരുന്നൊരു പൈമ്പുഴ തൻ കൈവളയിളകും നാദം കേട്ടു മയങ്ങാം നാദം കേട്ടു മയങ്ങാം (മേടപ്പുലരി...) മൈലാഞ്ചിപ്പാട്ടിലെ തങ്കക്കിങ്ങിണി നൽകാം ആരാരൊ പാടിയുറക്കും മലയാളക്കഥ പറയാം മലയോരക്കാറ്റിൻ സുഖം നൽകാം (മൈലാഞ്ചി...) ഉൾത്തുടിപ്പിൻ താളം കേൾക്കാൻ കന്നിമണ്ണിൻ മാറിൽ മയങ്ങാം പ്രേമം നുള്ളിനുണയാം പ്രേമം നുള്ളിനുണയാം  (മേടപ്പുലരി..)

Published by the catalogue editor. Rights remain with the original creators.