Amaram poster

1991 · song 6

Vikaara naukayumay

From Amaram

Credits

Singer
KJ Yesudas
Lyricist
Kaithapram
Composer
Raveendran

Lyrics

വികാര നൗകയുമായ് തിരമാലകളാടിയുലഞ്ഞു... കണ്ണീരുപ്പു കലർന്നൊരു മണലിൽ വേളിപ്പുടവ വിരിഞ്ഞു.. രാക്കിളി പൊൻമകളേ... നിൻ പൂവിളി... യാത്രാമൊഴിയാണോ... നിൻ മൗനം.... പിൻവിളിയാണോ.... വെൺനുര വന്നു തലോടുമ്പോൾ തടശില അലിയുകയായിരുന്നോ... പൂമീൻ തേടിയ ചെമ്പിലരയൻ ദൂരേ തുഴയെറിമ്പോൾ.. തീരവും പൂക്കളും കാണാ കരയിൽ മറയുകയായിരുന്നോ... രാക്കിളി പൊൻമകളേ.... നിൻ പൂവിളി... യാത്രാമൊഴിയാണോ... നിൻ മൗനം... പിൻവിളിയാണോ.... ഞാനറിയാതെ നിൻ പൂമിഴിത്തുമ്പിൽ കൗതുകമുണരുകയായിരുന്നു... എന്നിളം കൊമ്പിൽ നീ പാടാതിരുന്നെങ്കിൽ ജന്മം പാഴ്‌മരമായേനേ... ഇലകളും കനികളും മരതകവർണ്ണവും വെറുതേ മറഞ്ഞേനേ.... രാക്കിളി പൊൻമകളേ.... നിൻ പൂവിളി യാത്രാമൊഴിയാണോ... നിൻ മൗനം... പിൻവിളിയാണോ....

Published by the catalogue editor. Rights remain with the original creators.