Amaram poster

1991 · song 2

Azhake nin

From Amaram

Credits

Singer
KJ Yesudas KS Chithra
Lyricist
Kaithapram
Composer
Raveendran

Lyrics

അഴകേ നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ കരളേ നീയെന്റെ കിനാവിൽ മുത്തു പൊഴിക്കരുതേ പരിഭവങ്ങളിൽ മൂടി നിൽക്കുമീ വിരഹവേള തൻ നൊമ്പരം ഉൾക്കുടന്നയിൽ കോരിയിന്നു ഞാൻ എന്റെ ജീവനിൽ പങ്കിടാം ഒരു വെൺ‌മുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ (അഴകേ) തുറയുണരുമ്പോൾ മീൻവലകളുലയുമ്പോൾ തരിവളയിളകും തിരയിൽ നിൻ മൊഴി കേൾക്കേ ചെന്താരകപ്പൂവാടിയിൽ താലം വിളങ്ങി ഏഴാം കടൽത്തീരങ്ങളിൽ ഊഞ്ഞാലൊരുങ്ങി രാവിൻ ഈണവുമായ് ആരോ പാടുമ്പോൾ ഒരു വെൺ‌മുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ (അഴകേ) പൂന്തുറയാകെ ചാകരയിൽ മുഴുകുമ്പോൾ പൊന്നല ചൂടി പാമരവും ഇളകുമ്പോൾ കാലിൽ ചിലമ്പാടുന്നൊരീ തീരങ്ങൾ പൂകാൻ നീയെൻ കിനാപ്പാലാഴിയിൽ നീരാടി വായോ കാണാക്കടലൊളിയിൽ മേലേ പൂമുടിയിൽ ഒരു വെൺ‌മുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ (അഴകേ)

Published by the catalogue editor. Rights remain with the original creators.