1990 · song 3
Uthraalikkaavile
Credits
- Singer
-
KJ Yesudas
- Lyricist
-
Kaithapram
- Composer
-
Bombay Ravi
Lyrics
ഉത്രാളിക്കാവിലെ പട്ടോലപ്പന്തലിൽ
കുളിരമ്പിളിവളയങ്ങൾ തോരണമായി
മഞ്ഞിലത്തുമ്പികളെ കൊഞ്ചിയുണർത്താൻ
അണിയറയിൽ പൂപ്പടതൻ ആരവമായി
(ഉത്രാളി...)
മരതകമഞ്ജരികൾ തോടയണിഞ്ഞു...
കാഞ്ചനവിളനിലം നിറപറയേകി...
പാരിജാതത്തിലെ നന്മണിക്കൊമ്പിലായ്
ശ്യാമവസന്തം കൊടിയേറി...
(ഉത്രാളി...)
നിറനാഴിപ്പഴമയിൽ മേടമണിഞ്ഞു...
താലിയിൽ ആലിലക്കണ്ണനുണർന്നൂ...
ഉള്ളലിവെല്ലാം മണ്ണിനു നൽകുമീ
പൈമ്പുഴയേതോ കഥ പാടി...
(ഉത്രാളി...)
Published by the catalogue editor. Rights remain with the original creators.