Vidyaarambham poster

1990 · song 1

Paathiraakkombil

Credits

Singer
KJ Yesudas
Lyricist
Kaithapram
Composer
Bombay Ravi

Lyrics

പാതിരാക്കൊമ്പിലെ തേൻ‌കുയിൽക്കുഞ്ഞിന്... പൂങ്കാറ്റിൻ മുളങ്കുഴൽ വീണുകിട്ടി... അതിലായിരം രാഗങ്ങൾ പതിച്ചുകിട്ടി... (പാതിരാ...) ഇളവെയിലിൻ നാട്ടിലും വെള്ളിനിലാപ്പാടിലും പാട്ടിന്റെ പുതുമാരി പെയ്‌തലിഞ്ഞു... സ്‌നേഹസുഗന്ധമായ് പൂവിളം മനസ്സുകൾ ആ ഗാനം സാന്ദ്രമായ് ഏറ്റുപാടി ആജന്മബന്ധം നുകർന്നു നിന്നു (പാതിരാ...) കരിനിഴലിൻമേട്ടിലെ കരിമുകിലിൻ കൂട്ടിലായ് ഒരുനാളാ രാക്കിളി വീണുപോയി.... കാറ്റിന്റെ കൈകളെ താരിളം കുരുന്നുകൾ വെറുതേ വെറുതേ പഴി പറഞ്ഞു ആർദ്രസംഗീതം ഓർത്തുനിന്നൂ (പാതിരാ...)

Published by the catalogue editor. Rights remain with the original creators.