1990 · song 3

Yaamangal Surabhilayaamangal

Credits

Singer
KJ Yesudas KS Chithra Chorus
Lyricist
Poovachal Khader
Composer
Shyam

Lyrics

യാമങ്ങൾ...സുരഭില യാമങ്ങൾ യാഗങ്ങൾ...രതിയുടെ യാഗങ്ങൾ പൂ തൂകും നിലാവിലെ തേനോലും പരാഗമേ ഒരു നറുലഹരിയിലലിയുകനാമിനി രാസലീലാ ലോലയായൊരു രാഗരഞ്ജിനിയല്ലോ നീ രാവിൻ യമുനയിൽ നീന്തി വരുമൊരു രാജഹംസം അല്ലോ നീ.. മാനസങ്ങൾ കോർക്കുവാൻ മർമ്മരങ്ങൾ കേൾക്കുവാൻ മാരിവില്ലായ് മാറുവാൻ മാധുര്യങ്ങൾ കോരുവാൻ പൂ തൂകും നിലാവിലെ........ പ്രേമശയ്യകൾ നെയ്തു തരുമൊരു കാമദേവൻ നീയല്ലോ... രോമഹർഷം കൊണ്ടു തീർത്തൊരു മോഹപഞ്ജരം നീയല്ലോ . തമ്മിൽ തമ്മിൽ പൂക്കുവാൻ ദാഹമൊന്നു തീർക്കുവാൻ ആലസ്യങ്ങൾ മാറ്റുവാൻ ആദ്യപാപമേൽക്കുവാൻ പൂ തൂകും നിലാവിലെ........ വരികൾ ചേർത്തത്... : മധുസൂദനൻ നായർ. എസ്.

Published by the catalogue editor. Rights remain with the original creators.