1990 · song 2

Olappeeliyil

Credits

Singer
KJ Yesudas
Lyricist
Ooroottambalam Balakrishnan
Composer
Murali Sithara

Lyrics

ഓലപ്പീലിയിലൂഞ്ഞാലാടും ഓലേഞ്ഞാലിക്കുരുവി വാ ഓണമുറ്റത്ത് നൃത്തം വയ്ക്കും ഓമനത്തുമ്പി വാ ഒരു മാമരത്തിലെ ഒന്നാനാം കൂട്ടിലെ ഓലോലം കിളിയുടെ കഥ പറയാം ഓലപ്പീലിയിലൂഞ്ഞാലാടും ഓലേഞ്ഞാലിക്കുരുവി വാ പൂക്കൈത പൂത്തു പൂമുല്ല പൂത്തു പൈങ്കിളികന്യയ്ക്ക് പുളകങ്ങള്‍ പൂത്തു പുഴയില്‍ കണ്ണാടി നോക്കി പെണ്ണൊരുങ്ങി പുതുസ്വപ്ന ലഹരിയിലവള്‍ മയങ്ങി ഓ..... (ഓലപ്പീലിയില്‍...) ആണ്‍കിളി ഒന്നന്ന് അരികത്തണഞ്ഞു കഴുകനാ കിളിയുടെ കരള്‍ കൊത്തിപ്പറിച്ചു വനവേടനവളെ വലവീശിപ്പിടിച്ചു നിത്യദുഃഖത്തിന്റെ കൂട്ടിലടച്ചു ഓ..... (ഓലപ്പീലിയില്‍...)

Published by the catalogue editor. Rights remain with the original creators.