Kaalpaadukal poster

1962 · song 5

Maalikamuttathe

Credits

Singer
P Leela
Lyricist
Nambiyathu
Composer
MB Sreenivasan

Lyrics

മാളികമുറ്റത്തെ മാവിനെ മോഹിച്ചു  മാടത്തിന്‍ മുറ്റത്തെ പൂമുല്ല...പൂമുല്ല (2) ആരാരും കാണാതെ ആരോടും ചൊല്ലാതെ  ആയിരം പൂക്കളാല്‍ പൂജിച്ചു  ആ മരം ചുറ്റുവാന്‍ ദാഹിച്ചു  ആ മരം ചുറ്റുവാന്‍ ദാഹിച്ചു കതിരോനറിഞ്ഞീല കാറ്റുമറിഞ്ഞീല  കല്‍ക്കണ്ട മാവുമറിഞ്ഞീല  മാളികമുറ്റത്തെ മാവിനെ മോഹിച്ചു  മാടത്തിന്‍ മുറ്റത്തെ പൂമുല്ല.. പൂമുല്ല  കൈ നീട്ടി തേന്‍മാവിന്‍ കാലില്‍ പിടിയ്ക്കുവാന്‍  കാട്ടിലെ മുല്ലയ്ക്ക് വ്യാമോഹം - ആരും കേട്ടാല്‍ ഞെട്ടുന്ന വ്യാമോഹം മാവിനും മുല്ലയ്ക്കും മദ്ധ്യേ ഉണ്ടൊരു  മാനം മുട്ടുന്ന മുള്‍വേലി  തൊട്ടുകൂടായ്മയും തീണ്ടലും കൂടി  കെട്ടിപ്പടുത്തൊരു മുള്‍വേലി മാളികമുറ്റത്തെ മാവിനെ മോഹിച്ചു  മാടത്തിന്‍ മുറ്റത്തെ പൂമുല്ല.. പൂമുല്ല

Published by the catalogue editor. Rights remain with the original creators.