Shubhayathra poster

1990 · song 2

Kinaavinte Koodin (D)

Credits

Singer
KS Chithra G Venugopal
Lyricist
PK Gopi
Composer
Johnson

Lyrics

കിനാവിന്റെ കൂടിൻ കവാടം തുറന്നൂ സോപാനദീപം പ്രകാശം ചൊരിഞ്ഞൂ ഒരേകാന്ത രാവിൽ ചേക്കേറുവാൻ ക്ഷണിപ്പൂ പ്രസാദം സമം പങ്കിടാനായ്  (കിനാവിന്റെ) തീർത്ഥം തുളുമ്പും മൃദുസ്മേരസൂനങ്ങളിൽ ആലോലമാടും ഇളംകാറ്റു സംഗീതമായ് പ്രാണനിൽ പ്രാണനിൽ വേരിടും ജീവസൗഭാഗ്യം നിലാവിൽ വരൂ നീ ശുഭാശംസ നേരാൻ (കിനാവിന്റെ) നാണം വിടർന്നു മുഖശ്രീയിലാമോദമായ് ആപാദചൂഡം പടരുന്ന രോമാഞ്ചമായ് പ്രാനനിൽ പ്രാണനിൽ പെയ്തിറങ്ങീ സ്നേഹസായൂജ്യം നിലാവിൽ വരൂ നീ ശുഭാശംസ നേരാൻ (കിനാവിന്റെ)

Published by the catalogue editor. Rights remain with the original creators.