1990 · song 2
Manju moodum kunniletho
Credits
- Singer
-
KJ Yesudas
- Lyricist
-
Poovachal Khader
- Composer
- Jeevan Prakash
Lyrics
മഞ്ഞുമൂടും കുന്നിലേതോ
മാൻകിടാവായ് നീ നിൽക്കെ
മാനസത്തിൻ വിണ്ണിലേതോ
മാരിവില്ലായ് നീ നിൽക്കെ
എന്റെ സ്വപ്നം പൂക്കുന്നു
എന്റെ മൗനം പാടുന്നു
നിന്റെ മിഴികൾ എന്റെ ഉള്ളിൽ
പ്രേമകവിതകളെഴുതുമ്പോൾ
(മഞ്ഞുമൂടും...)
തെന്നൽ മെല്ലെ തലോടവേ
പൂക്കൾ വിലാസമാടവേ
സന്ധ്യാരാഗം വാരിയണിഞ്ഞ്
തെന്നിയൊഴുകും ചാരുതേ
കരളിൻ കുളിരിൻ അലകൾ പകരും
കരളിൻ കുളിരിൻ അലകൾ പകരും അഴകേ
അറിയൂ നീ അണയൂ നീ
തിരുമധുരം ഏകാൻ
(മഞ്ഞുമൂടും...)
അനുരാഗത്തിൻ വീചിയാൽ
കന്യാതടങ്ങൾ തളിർക്കവേ
ലജ്ജാലോലം വർണ്ണതിലകം
മണ്ണിനരുളും ദേവതേ
അമൃതിൻ നദിയിൽ കുളിച്ചു കയറും
അമൃതിൻ നദിയിൽ കുളിച്ചു കയറും കലികേ
വിടരൂ നീ നിറയൂ നീ
പ്രിയപ്രിയതരമെന്നിൽ
(മഞ്ഞുമൂടും...)
Published by the catalogue editor. Rights remain with the original creators.