1990 · song 3

Ponnithaloram

From Saandhram

Credits

Singer
G Venugopal Chorus
Lyricist
Kaithapram
Composer
Johnson

Lyrics

പൊന്നിതളോരം പവിഴമായ് ഹിമകണം മധുവനമാകെ തരളമാം പരിമളം മഞ്ഞലകൾതൻ നീരാളം തോരയിടും തെളിവെയിലിൽ അകമലയോരം മദമേറും നിഴലാനയിറങ്ങി പൊന്നിതളോരം പവിഴമായ് ഹിമകണം മധുവനമാകെ തരളമാം പരിമളം വിൺമേഘ വിപഞ്ചിക പാടീ ദേവാമൃത ഗീതം സുരലതികകൾ ആർദ്രമാം മേഘങ്ങളിൽ ചാഞ്ചാടാവേ വിൺമേഘ വിപഞ്ചിക പാടീ ദേവാമൃത ഗീതം സുരലതികകൾ ആർദ്രമാം മേഘങ്ങളിൽ ചാഞ്ചാടാവേ അകലെ മണ്ണിൽ മംഗള താള തരംഗം തളിരാർന്ന വികാരവസന്തം മൃദുമോഹന രാഗപരാഗം അരികെ വിരിയും പൂവിൽ.... ഉം...ഉം പൊന്നിതളോരം പവിഴമായ് ഹിമകണം മധുവനമാകെ തരളമാം പരിമളം മഞ്ഞലകൾതൻ നീരാളം തോരയിടും തെളിവെയിലിൽ അകമലയോരം മദമേറും നിഴലാനയിറങ്ങി പൊന്നിതളോരം പവിഴമായ് ഹിമകണം മധുവനമാകെ തരളമാം പരിമളം ഇളമാനുകൾ ഓടിയിണങ്ങി കാണാമലമേട്ടിൽ തരുനിരകളിൽ ആകവേ കാളകൂജനം സ്നേഹാരവം ഇളമാനുകൾ ഓടിയിണങ്ങി കാണാമലമേട്ടിൽ തരുനിരകളിൽ ആകവേ കാളകൂജനം സ്നേഹാരവം താഴെ ഓളചെപ്പു കിലുക്കി അണഞ്ഞു കൈവഴിയും കണിമലയാറും തിര കോതിയൊതുക്കിയ കാട്ടിൽ വിടരും തളിരിൻ മെയ്യിൽ ഉം... ഉം പൊന്നിതളോരം പവിഴമായ് ഹിമകണം മധുവനമാകെ തരളമാം പരിമളം മഞ്ഞലകൾതൻ നീരാളം തോരയിടും തെളിവെയിലിൽ അകമലയോരം മദമേറും നിഴലാനയിറങ്ങി പൊന്നിതളോരം പവിഴമായ് ഹിമകണം മധുവനമാകെ തരളമാം പരിമളം

Published by the catalogue editor. Rights remain with the original creators.