Purappadu poster

1990 · song 6

Manjupeyyunna

From Purappadu

Credits

Singer
MG Sreekumar
Lyricist
ONV Kurup
Composer
Ouseppachan

Lyrics

മഞ്ഞു പെയ്യുന്ന രാത്രിയിൽ - എന്റെ മൺചെരാതും കെടുത്തീ ഞാൻ അമ്മ കൈവിട്ട പിഞ്ചുപൈതലൊ- ന്നെൻ മനസ്സിൽ കരഞ്ഞുവോ എൻ മനസ്സിൽ കരഞ്ഞുവോ (മഞ്ഞുപെയ്യുന്ന...) സ്വർണ്ണപുഷ്‌പങ്ങൾ കയ്യിലേന്തിയ സന്ധ്യയും പോയ് മറഞ്ഞു ഈറനാമതിൻ ഓർമ്മകൾ പേറി ഈ വഴി ഞാനലയുന്നു കാതിലിറ്റിറ്റു വീഴുന്നുണ്ടേതോ കാട്ടുപക്ഷിതൻ നൊമ്പരം (മഞ്ഞുപെയ്യുന്ന...) കണ്ണു ചിമ്മുന്ന താരകങ്ങളേ നിങ്ങളിൽ തിരയുന്നു ഞാൻ എന്നിൽ നിന്നുമകന്നൊരാ സ്‌നേഹ- സുന്ദര മുഖച്‌ഛായകൾ.... വേദനയോടെ വേർപിരിഞ്ഞാലും മാധുരി തൂകുമോർമ്മകൾ (മഞ്ഞുപെയ്യുന്ന...)

Published by the catalogue editor. Rights remain with the original creators.