Purappadu poster

1990 · song 3

Doore Doore [D]

From Purappadu

Credits

Singer
KS Chithra PB Sreenivas
Lyricist
ONV Kurup
Composer
Ouseppachan

Lyrics

ദൂരെ ദൂരെ ദൂരെ... ഏതോ തീരം തേടിത്തേടി യാത്ര, അനന്തമാം യാത്ര ആദമിൻ മക്കൾതൻ തുടർ‌യാത്ര തുടർ‌യാത്ര... തുടർ‌യാത്ര.... (ദൂരെ...) ആദിയിലരുൾമൊഴിയുണ്ടായി ആകാശം ഭൂമിയുമുണ്ടായി ആദിത്യചന്ദ്രന്മാരുണ്ടായി അവർ ആകാശം പങ്കുവച്ചൂ രാപ്പകലുകളാം ഇരുമുടിക്കെട്ടുമായ് യാത്ര തുടരുന്നു കാലം, തീർത്ഥ- യാത്ര തുടരുന്നു കാലം.... (ദൂരെ...) നെടുനെടുകെ കേറിപ്പോകാൻ പടവുകളില്ല - ഹൈയ് കൊടുമുടികൾ കയറിയിറങ്ങാൻ നടവഴിയില്ലാ - ഹൈയ് ചുമലേറ്റിയ ഭാരവുമായ് ഹൊയ്യാരേ ഹൊയ് ചുവടുകളിടറാതെ പോകാം ഹൊയ്യാരേ ഹൊയ് പകലറുതിയാവും മുമ്പേ പറവകൾ കൂടണയും മുമ്പേ അക്കരെയെത്തും നമ്മൾ നമ്മെ കാത്തിരിക്കും മണ്ണിൽ.... കന്നിമണ്ണിൽ ഉഴുതുമറിച്ചവർ പൊന്നാക്കും മണ്ണിൽ - 2 (ദൂരെ...)

Published by the catalogue editor. Rights remain with the original creators.