Bhagyajathakam poster

1962 · song 7

Nolkkaatha Noyambu

Credits

Singer
P Leela
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

നോല്‍ക്കാത്ത നൊയമ്പു - ഞാന്‍  നോറ്റതാര്‍ക്കു വേണ്ടി  നോല്‍ക്കാത്ത നൊയമ്പു - ഞാന്‍  നോറ്റതാര്‍ക്കു വേണ്ടി  കോര്‍ക്കാത്ത പൂമാല കോര്‍ത്തതാര്‍ക്കുവേണ്ടി (നോല്‍ക്കാത്ത...) സങ്കല്‍പ്പമാരനവന്‍ വന്നല്ലോ - എന്റെ സംഗീതം കേള്‍ക്കാനിരുന്നല്ലോ നോല്‍ക്കാത്ത നൊയമ്പു - ഞാന്‍  നോറ്റതാര്‍ക്കു വേണ്ടി  പൂക്കാത്ത ഹൃദയവാടി പൂത്തതാര്‍ക്കുവേണ്ടി നീര്‍ത്താത്ത പട്ടുമെത്ത നീര്‍ത്തിയാര്‍ക്കുവേണ്ടി കല്യാണധാമനവന്‍ വന്നല്ലോ - എന്റെ കവിതകള്‍ കേള്‍ക്കാനിരുന്നല്ലോ നോല്‍ക്കാത്ത നൊയമ്പു - ഞാന്‍  നോറ്റതാര്‍ക്കു വേണ്ടി  എന്‍ പ്രേമ പൂജയിങ്കല്‍ പൂജചെയ്തതാരേ ഇന്നോളം പൊന്‍കിനാവില്‍ കണ്ടതു ഞാനാരേ ആനന്ദമൂര്‍ത്തിയവന്‍ വന്നല്ലോ - എന്റെ  അനുരാഗവേദിയിലിരുന്നല്ലോ നോല്‍ക്കാത്ത നൊയമ്പു - ഞാന്‍  നോറ്റതാര്‍ക്കു വേണ്ടി  കോര്‍ക്കാത്ത പൂമാല കോര്‍ത്തതാര്‍ക്കുവേണ്ടി സങ്കല്‍പ്പമാരനവന്‍ വന്നല്ലോ - എന്റെ സംഗീതം കേള്‍ക്കാനിരുന്നല്ലോ നോല്‍ക്കാത്ത നൊയമ്പു - ഞാന്‍  നോറ്റതാര്‍ക്കു വേണ്ടി

Published by the catalogue editor. Rights remain with the original creators.