Nammude Naadu poster

1990 · song 1

Enteyee poonkudil

Credits

Singer
KJ Yesudas
Lyricist
ONV Kurup
Composer
Vidyadharan Master

Lyrics

എന്റെയീ പൂങ്കുടിൽ മുറ്റത്തു ദേവീ നിൻ മഞ്ജുപദങ്ങൾ പതിയുമ്പോൾ (2) പൊന്നുഷഃസന്ധ്യയെ കണ്ടതു പോലെന്റെ മന്ദാരത്തൈയും തളിർക്കും മന്ദാരത്തൈയും തളിർക്കും (എന്റെയീ..) വാരിപ്പുണരാൻ കൊതിക്കുന്ന കൈയുമായ് പാരിജാതം കുളിർ കോരി നിൽക്കും (2) ചക്കരമാവും പവിഴത്തിരികളിൽ (2) കർപ്പൂരം കത്തിച്ചു നിൽക്കും (2) (എന്റെയീ...) ചാരുമുഖീ നിന്റെയോമനപ്പേരെന്റെ ശാരിക കൊഞ്ചി വിളിക്കും (2) മൃണ്മയ വീണയൊന്നീയങ്കണത്തിലും (2) അൻപിയന്നോമനേ പാടും (2) (എന്റെയീ...) ----------------------------------------------------------

Published by the catalogue editor. Rights remain with the original creators.