1990 · song 1

Prasaadachandana varakkuri aniyum

Credits

Singer
G Venugopal
Lyricist
Jo Milan
Composer
Mohan Sithara

Lyrics

പ്രസാദ ചന്ദന വരക്കുറി അണിയും പ്രമോദമുഖിയാം പൊന്നുഷസ്സേ നിന്റെ  താലങ്ങളിൽ ഇലക്കീറുകളിൽ പ്രസാദ ചന്ദനം ഏറെയുണ്ടോ (പ്രസാദ ചന്ദന....) മഞ്ഞിൻ തിരകളിൽ മുങ്ങിയുണർന്നു മനോഹരീ നീയണയുമ്പോൾ (2) ഋതുസ്നാതേ നിന്നംഗസൗരഭ്യം (2) എന്നിൽ ലഹരിയായ് ലഹരിയായ് പടരുകില്ലേ (പ്രസാദ ചന്ദന....) ആരും കൊതിക്കുന്ന പൂവുടൽ തൊടുവാൻ ആരോമലേ ഇനി ദാഹമായി (2) ഋതുവിന്റെ തേരിൽ നീ വരികയില്ലേ (2) എന്നിൽ കവിതയായ് കവിതയായ് പടരുകില്ലേ (പ്രസാദ ചന്ദന....)

Published by the catalogue editor. Rights remain with the original creators.