Bhagyajathakam poster

1962 · song 1

Aadyathe Kanmani

Credits

Singer
KJ Yesudas P Leela
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

ഉം ...ഉം ...ഉം ... ആദ്യത്തെ കണ്മണി ആണായിരിക്കണം  ആരുമേ കണ്ടാല്‍ കൊതിക്കണം  അവന്‍ അച്ഛനെപ്പോലെയിരിക്കണം  ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം  അമ്മയെപ്പോലെ ചിരിക്കണം - മുഖം  അമ്പിളി പോലെയിരിക്കണം  അച്ഛനെപ്പോലെ തടിക്കണം - എന്റെ മോന്‍  ആയില്യം നാളില്‍ ജനിക്കണം  അമ്മയെപ്പോലെ വെളുക്കണം - എന്റെ മോള്‍  ആട്ടവും പാട്ടും പഠിക്കണം ആദ്യത്തെ കണ്മണി ആണായിരിക്കണം  ആരുമേ കണ്ടാല്‍ കൊതിക്കണം  അവന്‍ അച്ഛനെപ്പോലെയിരിക്കണം  ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം  അമ്മയെപ്പോലെ ചിരിക്കണം - മുഖം  അമ്പിളി പോലെയിരിക്കണം  ഓ ..ഓ ... എന്‍ മണികുട്ടനെ താഴത്തു വയ്ക്കില്ല  താഴത്തു വച്ചാല്‍ ഉറുമ്പരിക്കും  തങ്കക്കുടത്തിനെ തലയിലും വയ്ക്കില്ല  തലയില്‍ ഞാന്‍ വച്ചാലോ പേനരിക്കും  അനുരാഗ വല്ലിയിലെ ആദ്യത്തെ പൂവാകും  ആദ്യത്തെ കണ്മണി ആണായിരിക്കണം  ആരുമേ കണ്ടാല്‍ കൊതിക്കണം  അവന്‍ അച്ഛനെപ്പോലെയിരിക്കണം  ആനന്ദ വാടിയിലെ ആദ്യത്തെ മലരാകും  ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം  അമ്മയെപ്പോലെ ചിരിക്കണം  മുഖം അമ്പിളി പോലെയിരിക്കണം  ആദ്യത്തെ കണ്മണി ആണായിരിക്കണം  ആരുമേ കണ്ടാല്‍ കൊതിക്കണം  അവന്‍ അച്ഛനെപ്പോലെയിരിക്കണം  ഉം ......

Published by the catalogue editor. Rights remain with the original creators.