1990 · song 3

Malamele

Credits

Singer
Sujatha Mohan
Lyricist
Eroor Vasudevan
Composer
Jerry Amaldev Rajamani

Lyrics

മലമേലെ വാഴുന്ന ദൈവങ്ങളേ മുടിമേലെ വാഴുന്ന ഭൂതങ്ങളേ തെയ്യാട്ടം തിറയാട്ടം  നിറയാടാൻ ആടിവായോ തുള്ളാട്ടം തുള്ളും ഞങ്ങടെ കുടതീർക്കാൻ  ആടിവായോ ആടിവായോ പാടിവായോ തുള്ളാട്ടം തുള്ളിവായോ മലമേലെ വാഴുന്ന ദൈവങ്ങളേ മുടിമേലെ വാഴുന്ന ഭൂതങ്ങളേ തിരചൂടും പെരുമാണ്ടി  മൂടിമേലെ വിളയാടും കരിനാഗമണിനാഗ ദൈവങ്ങളേ പാലുണ്ടേ നീരുണ്ടേ നൂറുണ്ടേ ഉണ്ണാൻ വാ കുടിപാർക്കാൻ കുലം കാക്കാൻ വിന തീർക്കാൻ ആടിവായോ മലമേലെ വാഴുന്ന ദൈവങ്ങളേ മുടിമേലെ വാഴുന്ന ഭൂതങ്ങളേ കാളീ ഭദ്രകാളീ രുദ്രകാളീ  മലമക്കളെ കാത്തിടും കൊടുംകാളീ തേനുണ്ടേ തിനയുണ്ടേ  അവിലുണ്ടേ ഉണ്ണാൻ വാ താളത്തിൽ മേളത്തിൽ  ഉറഞ്ഞാടാൻ ഓടിവായോ മലമേലെ വാഴുന്ന ദൈവങ്ങളേ മുടിമേലെ വാഴുന്ന ഭൂതങ്ങളേ തെയ്യാട്ടം തിറയാട്ടം  നിറയാടാൻ ആടിവായോ തുള്ളാട്ടം തുള്ളും ഞങ്ങടെ കുടതീർക്കാൻ  ആടിവായോ ആടിവായോ പാടിവായോ തുള്ളാട്ടം തുള്ളിവായോ മലമേലെ വാഴുന്ന ദൈവങ്ങളേ മുടിമേലെ വാഴുന്ന ഭൂതങ്ങളേ

Published by the catalogue editor. Rights remain with the original creators.