Kuttettan poster

1990 · song 3

Eerakkombinmele

From Kuttettan

Credits

Singer
KJ Yesudas
Lyricist
Kaithapram
Composer
Raveendran

Lyrics

ഈറക്കൊമ്പിൻ‌ മേലേ സ്‌നേഹാലാപം ഈറൻ‌കണ്ണിൽ ജീവാനന്ദം.... ആത്മരാഗങ്ങൾ വിതുമ്മുമ്പോൾ.... അണിവെയിലിൻ‌മേലിളമഞ്ഞുരുകും മോഹാരവങ്ങൾ സ്വപ്‌നങ്ങൾതൻ ചിത്രങ്ങളിൽ വർണ്ണാങ്കുരങ്ങൾ (ഈറക്കൊമ്പിൻ‌ മേലേ...) മായാസാഗരം ചിപ്പിയിൽ വാ‍ർത്തൊരു പൊൻ‌മുത്തിൻ മരന്ദം നീ.... കാർമുകിൽ കോലങ്ങൾ ചൂടുന്നൊരാൺ‌മയിൽ തൂമയിൽ കണ്മണിത്തൂവലായ് നീ.... (ഈറക്കൊമ്പിൻ‌ മേലേ...) യൗവ്വനം മേനിയിൽ വിടർന്നുവെന്നാകിലും കൗമാരം നിൻ മൃദുഭാവം ഏതോ കടംകഥയാർന്ന നിൻ ജന്മം‍ പുണ്യകഥാസുധയായിനി മാറും (ഈറക്കൊമ്പിൻ‌ മേലേ...)

Published by the catalogue editor. Rights remain with the original creators.