Kshanakkathu poster

1990 · song 1

Aa raagam madhumayamaam

Credits

Singer
KJ Yesudas
Lyricist
Kaithapram
Composer
Sharreth

Lyrics

ആ രാഗം മധുമയമാം രാഗം ആ നാദം അനുപമ ലയകര നാദം ലാളനമായ്‌ നിരാമയമാം പരാഗണമായ്‌ (2) ഉദയരാഗ വരപതംഗം ഉണരുകയായ്‌ എൻ അരിയ ഹൃദയമന്ത്രപദതരങ്ങൾ ഉണരുകയായ്‌ വിദൂരതയിൽ... ആ രാഗം മധുമയമാം രാഗം ആ നാദം അനുപമ ലയകര നാദം പൊൻചിലമ്പൊലികളാർന്ന മന്മഥവിനോദതാളം മന്ദമാരുതകരങ്ങൾ ചേർന്ന മതിമോഹജതിയായ്  ഹംസങ്ങൾ താനവർണ്ണങ്ങളാടി ആനന്തനംതനംതം (നംതനംതം) താളങ്ങളേറ്റു പൊൻവീണ പാടി ആനന്തനംതനംതം (നംതനംതം) പഞ്ചേന്ദ്രിയങ്ങൾ തേടും ആനന്ദകണം ആത്മാവും ഒരു സംഗീതമായ്‌ ആ രാഗം മധുമയമാം രാഗം ആ നാദം അനുപമ ലയകര നാദം കൈരവങ്ങളിലനാദി മൗനം അണുവായ്‌ അലിഞ്ഞു സാഗര തിരയിൽ ആദിരൂപം ഇതളായ്‌ അലഞ്ഞു കാലങ്ങൾ രൂപ ഭേദങ്ങൾ ആടി ആനന്തനംതനംതം (നംതനംതം) ശൈലങ്ങൾ ചാരു നീഹാരമാടി ആനന്തനംതനംതം (നംതനംതം) പ്രേമോദയങ്ങൾ ചൂടുമീ ഏകാന്തതയിൽ ആലോലമൊരു മല്ലീലതയിൽ ആ രാഗം മധുമയമാം രാഗം ആ നാദം അനുപമ ലയകര നാദം ലാളനമായ്‌ നിരമയമാം പരാഗണമായ്‌ ഉദയരാഗ വരപതംഗം ഉണരുകയായ്‌ എൻ അരിയ ഹൃദയമന്ത്രപദതരങ്ങൾ ഉണരുകയായ്‌ വിദൂരതയിൽ.... ആ രാഗം മധുമയമാം രാഗം ആ നാദം അനുപമ ലയകര നാദം

Published by the catalogue editor. Rights remain with the original creators.