1990 · song 1

Kuyil Paadum

From Keli Kottu

Credits

Singer
KS Chithra MG Sreekumar
Lyricist
Mankombu Gopalakrishnan
Composer
Rajamani

Lyrics

കുയിൽ പാടും ചെണ്ടുമല്ലിക്കാടുണർന്നല്ലോ കുമ്മാട്ടിക്കാവിൽ നിന്നൊരു കുരവയുയർന്നല്ലോ കുളിർ കോരിക്കോരിയൊഴിക്കും മഞ്ഞിൻ കൂടുടഞ്ഞല്ലോ ഒരു കിന്നാരം ശൃംഗാരം നിൻചിരിയിലുതിർന്നല്ലോ കുയിൽ പാടും ചെണ്ടുമല്ലിക്കാടുണർന്നല്ലോ കുമ്മാട്ടിക്കാവിൽ നിന്നൊരു കുരവയുയർന്നല്ലോ നിറതാലമേന്തുന്ന ഹേമന്തമേഘം നറുതാലി കോർക്കുന്നു നമ്മൾക്കു നൽകാൻ പ്രിയസ്വപ്ന കളഭങ്ങൾ തൂകൂ നീയോമലേ ഇടനെഞ്ചിൻ സ്പന്ദങ്ങൾ കേൾക്കു നീ കാതരേ സുമശരം നിന്റെ തിരുമിഴിയിതൾകളിൽ ഉപവനം വർണ്ണച്ചൊടിയിതൾകളിൽ ഇനിയെന്റെ കൈകളിൽ അണയൂ നീ മനസ്സിന്റെ ചിപ്പിയിൽ മയങ്ങൂ നീ (കുയിൽ പാടും...) കളവേണുവൂതുന്ന തേന്മുളം കാടും മയില്പീലി ചൊരിയുന്നു നമ്മൾക്കു ചൂടാൻ നവഹർഷ ഹാരങ്ങൾ ചാർത്തു നീ മേനിയിൽ മലരിട്ട മഞ്ചങ്ങൾ തീർക്കു നീ ജീവനിൽ കളകളം ഹൃദയ സരസ്സിലെയലകളിൽ പരിമളം മധുരമൊഴിയിലെ മലർകളിൽ ഇനിയെന്റെ കൈകളിൽ അണയൂ നീ മനസ്സിന്റെ ചിപ്പിയിൽ മയങ്ങൂ നീ (കുയിൽ പാടും...)

Published by the catalogue editor. Rights remain with the original creators.