Innale poster

1990 · song 1

Kannil Nin Meyyil

From Innale

Credits

Singer
KJ Yesudas
Lyricist
Kaithapram
Composer
Perumbavoor G Ravindranath

Lyrics

കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ ഇന്നാരോ പീലിയുഴിഞ്ഞൂ പൊന്നോ പൂമുത്തോ വർണ്ണത്തെല്ലോ നിൻ ഭാവം മോഹനമാക്കി മിന്നാര കയ്യിൽ നിൻ തൂവൽ ചിരി വിതറി തൈമാസത്തെന്നൽ പദമാടി തിരുമുടിയിൽ ഇന്നലെ രാവായ് പാടി മറഞ്ഞു നിന്റെ അനാഥ മൌനം നീയാണാദ്യം കണ്ണീർ തൂകി ശ്യാമാരണ്യത്തിൻ മീതെ നീയാണാദ്യം പുഞ്ചിരി തൂകി നിത്യനിലാവീൻ മീതെ മൂവന്തി കതിരായ് നീ പൊൻ മാട തുഞ്ചത്തും കോലക്കുഴൽ കിളിക്കുഞ്ഞേ കസ്തൂരിക്കുറിയുണ്ടോ പവിഴപ്പുതു മിന്നുണ്ടോ നിറയോല പൂമേട കൂടുണ്ടോ കാണുന്നതെല്ലാം സ്വപ്നങ്ങളാക്കും കോലക്കുഴൽ കിളിക്കുഞ്ഞേ (കണ്ണിൽ നിൻ മെയ്യിൽ ...) ആഴിയും ഊഴിയും മൂളിയിണങ്ങും നേരം മാടി വിളിക്കുന്നു പൊൻ മീനോടിയ മാനത്തെ കൊമ്പിൽ ഉണ്ണി വിരിഞ്ഞു പൂത്താരം കുടവത്തളിരിലയുണ്ടോ ഇലവട്ട കുടയുണ്ടോ കോലക്കുഴൽ കിളിക്കുഞ്ഞേ വൈഡൂര്യ ചെപ്പുണ്ടോ സിന്ദൂര കൂട്ടുണ്ടോ കാ‍ണാരും ചങ്ങാലി കൂട്ടുണ്ടോ തേടുന്നതെല്ല്ലാം രത്നങ്ങളാക്കും കോലക്കുഴൽ കിളിക്കുഞ്ഞേ

Published by the catalogue editor. Rights remain with the original creators.