1990 · song 5
Vilkkaanundo
Credits
- Singer
-
MG Sreekumar
- Lyricist
-
ONV Kurup
- Composer
- SP Venkitesh
Lyrics
വിൽക്കാനുണ്ടോ സ്വപ്നങ്ങൾ
സ്വർഗ്ഗം തേടും മോഹങ്ങൾ
നിൽക്കൂ ചൊല്ലൂ പൂങ്കാറ്റേ
പൊന്നോണപ്പൂവിന്റെ നാട്ടീന്നും
എന്നിങ്ങു വന്നു നീ പൂങ്കാറ്റേ
ഓരോരോ തീരം തേടിപ്പോകും കുഞ്ഞിക്കാറ്റേ
വിൽക്കാനുണ്ടോ സ്വപ്നങ്ങൾ
സ്വർഗ്ഗം തേടും മോഹങ്ങൾ
നിൽക്കൂ ചൊല്ലൂ പൂങ്കാറ്റേ
തെങ്ങിളം നീരിന്റെ നാട്ടീന്നും
ഇങ്ങോടി വന്നൊരെൻ പൂങ്കാറ്റേ
ഓരോരോ തീരം തേടിപ്പോകും കുഞ്ഞിക്കാറ്റേ
ദീപങ്ങളല്ലല്ലോ കൺ ചിമ്മും
തീരാദുഃഖങ്ങൾ
മേലേ മിന്നും പൂമാനം
താഴേ കണ്ണീർപ്പാടങ്ങൾ
ഓരോരോ പയ്യാരം കൈമാറി
കൂരിരുൾക്കാട്ടിൽ ഉറക്കൊഴിക്കാം
വെള്ളാരം കുന്നിൻ പാട്ടു മൂളും ചെല്ലക്കാറ്റേ (വിൽക്കാനുണ്ടോ...)
തീയുള്ള പാട്ടിൻ പന്തങ്ങൾ
തീരത്തു കത്തുമ്പോൾ
ചേറിൽ പൂക്കും ചെന്താരിൻ
മാറിൽ വിങ്ങും ദുഃഖങ്ങൾ
ഈറനാക്കീടുന്നൊരീണങ്ങൾ
ദൂരത്ത് പാടുന്നു രാപ്പാടീ
പൊന്നാര്യൻ കൊയ്യും പാട്ടു പാടൂ കന്നിക്കാറ്റേ (വിൽക്കാനുണ്ടോ...)
-----------------------------------------------------------------
Published by the catalogue editor. Rights remain with the original creators.